Thodupuzha

കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സുവര്‍ണ ജൂബിലി ഉദ്ഘാടനം ശനിയാഴ്ച

തൊടുപുഴ: കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സുവര്‍ണ ജൂബിലി ഉദ്ഘാടനം ശനിയാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍  അറിയിച്ചു. ശനിയാഴ്ച രാവിലെ 6.50ന് തിരുനാളിന് കൊടിയേറും. 28ന് ഉച്ചകഴിഞ്ഞ് 3ന് ദീപശിഖ പ്രയാണം നടക്കും. 150 ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ നടത്തുന്ന പ്രയാണത്തിന്റെ ഉദ്ഘാടനം രാമപുരം പള്ളി വികാരി നിര്‍വഹിക്കും. 4.30ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ദീപശിഖ ഏറ്റുവാങ്ങും. തുടര്‍ന്ന് ശതോത്തര സുവര്‍ണ്ണജൂബിലിയുടെയും, ജൂബിലി ഗാനത്തിന്റെയും, ജൂബിലി ഫണ്ട് എന്നിവയുടെയും ഉദ്ഘാടനം നിര്‍വഹിക്കും, വൈകിട്ട് 5 മുതല്‍ ആഘോഷമായ തിരുനാള്‍ റാസയും, പ്രദക്ഷിണവും നടക്കും. 8.30ന് വാദ്യമേളങ്ങള്‍, സ്‌നേഹവിരുന്ന് എന്നിവ നടത്തും. 29ന് വി. കുര്‍ബാന, പരേതസ്മരണ, സെമിത്തേരി സന്ദര്‍ശനം എന്നിവയും നടക്കും.

Related Articles

Back to top button
error: Content is protected !!