Thodupuzha

കാരുണ്യ ഭാഗ്യക്കുറി; ഒന്നാം സമ്മാനം തട്ടുകട നടത്തിപ്പുകാരന് 

തൊടുപുഴ: വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ തട്ടുകട നടത്തിപ്പുകാരന്. വെങ്ങല്ലൂര്‍ കോലാനി ബൈപാസില്‍ എ.ടി ഫുഡ്കോര്‍ട്ട് ആന്‍ഡ് അച്ചായന്‍സ് തട്ടുകട നടത്തുന്ന വെട്ടിമറ്റം തടിയില്‍ വീട്ടില്‍ അനൂപാണ് സമ്മാനാര്‍ഹനായത്. സ്ഥിരമായി ലോട്ടറി കടയില്‍ എത്തിച്ചു നല്‍കുന്ന ആളാണ് ലോട്ടറി നല്‍കിയതെന്ന് അനൂപ് പറഞ്ഞു. ഏതാനും നാള്‍ മുമ്പ് വരെ നഗരത്തില്‍ ഹോട്ടല്‍ ബിസിനസ് നടത്തി പരാജയമായിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടാഴ്ച മുന്‍പ് പുതിയ കട തുടങ്ങിയത്. വീട് പണിത വകയിലും മറ്റും ഉണ്ടായ കടബാധ്യത മൂലം ജപ്തി നടപടികള്‍ നേരിടുന്ന സമയത്താണ് ലോട്ടറിക്ക് ഒന്നാം സമ്മാനം ലഭിച്ചതെന്ന് അനൂപ് പറഞ്ഞു. സമ്മാനം അടിച്ച ലോട്ടറി എസ്.ബി.ഐ ശാഖയില്‍ ഏല്‍പിച്ചു. സമ്മാനം ലഭിച്ച തുക ഉപയോഗിച്ച് നിലവിലുള്ള കടം വീട്ടുകയും ബിസിനസ് വിപുലീകരിക്കുകയുമാണ് ലക്ഷ്യം. ഭാര്യ അനു. മകള്‍ അനയ.

 

Related Articles

Back to top button
error: Content is protected !!