AccidentIdukkiThodupuzha

നിയന്ത്രണം നഷ്ടപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് മതിലില്‍ ഇടിച്ചു നിന്നു

 

രാജകുമാരി: നിയന്ത്രണം നഷ്ടപ്പെട്ട കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസ്സ് രാജാക്കാടിന് സമീപം എന്‍.ആര്‍. സിറ്റിയില്‍ മതിലില്‍ ഇടിച്ചു നിന്നു. പൂപ്പാറ ഭാഗത്തു നിന്നും കണ്ണൂര്‍ക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകുന്നേരം 5 മണിയോടെ ഇറക്കമിറങ്ങി വളവ് തിരിയുന്നതിനിടയിലാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായത്. നല്ല മഴയുണ്ടായിരുന്നു ഈ സമയം. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള ഗുരുമന്ദിരത്തിന്റെ മതിലില്‍ ഇടിച്ച് നിര്‍ത്തു കയായിരുന്നു. അതുകൊണ്ടു വന്‍ ദുരന്തം ഒഴിവായി. 25 ഓളം യാത്രക്കാരുണ്ടായിരുന്നു ഈ സമയം ബസില്‍ .ആര്‍ക്കും പരുക്കില്ല.

Related Articles

Back to top button
error: Content is protected !!