ChuttuvattomThodupuzha

കേര കര്‍ഷക സംഗമം: ജില്ലാതല ഉദ്ഘാടനം 12ന്

ആലക്കോട്: കേര കര്‍ഷക സംഗമം ജില്ലാതല ഉദ്ഘാടനം 12ന്. കേരള കോണ്‍ഗ്രസിന്റെയും കേരള കര്‍ഷക യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നാളികേര വിലയിടിവിനെതിരെയും നാളികേര കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തുന്ന കേര കര്‍ഷക സംഗമത്തിന്റ ജില്ലാ തല ഉദ്ഘാടനവും കര്‍ഷകരെ ആദരിക്കലും ആലക്കോട് പഞ്ചായത്തില്‍ വച്ചു നടത്തും. 12ന് പാലപ്പിള്ളി ചെമ്പളാങ്ക പുരയിടത്തില്‍ നടത്തുന്ന സംഗമം പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് കര്‍ഷക യൂണിയന്‍ തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ടോമി കാവാലം അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!