ChuttuvattomThodupuzha

കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ അവകാശ സംരക്ഷണ വാഹന പ്രചരണ ജാഥ പര്യടനം ആരംഭിച്ചു

തൊടുപുഴ: സര്‍ക്കാരിന്റെ സഹകരണ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസിന്റെ അവകാശ സംരക്ഷണ വാഹന പ്രചരണ ജാഥ പര്യടനം ആരംഭിച്ചു.കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കെ രാജു നയിക്കുന്ന പ്രചരണ ജാഥ ഇന്ന് തൊടുപുഴയില്‍ നിന്ന് ഇടുക്കി ജില്ലയിലെ പര്യടനം ആരംഭിച്ചു.കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
സഹകരണ മേഖലയെ സംരക്ഷിക്കുക, കേരള ബാങ്കുകളിലെ ഒഴിവുകളിലേക്ക് അടിയന്തരമായി നിയമനം നടത്തുക,33 ശതമാനം കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക,അന്യായമായ സ്ഥലം മാറ്റങ്ങള്‍ റദ്ദ് ചെയ്യുക, സ്ഥലം മാറ്റങ്ങള്‍ നോംസിന് വിധേയമായി മാത്രം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരിയില്‍ നടത്തുന്ന പണിമുടക്കിനു മുന്നോടിയായാണ് വാഹന പ്രചരണ ജാഥ സംസ്ഥാനത്താകെ നടത്തുന്നത്.

ആള്‍ കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി നഹാസ് പി. സലിം, എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിജു മാത്യു , ജാഥ വൈസ് ക്യാപ്റ്റന്‍ കെബിഇസി ഇടുക്കി ജില്ലാ സെക്രട്ടറി അനില്‍കുമാര്‍ കെ.ഡി, വൈസ് പ്രസിഡന്റ് ജോസഫ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. വ്യാഴാഴ്ച്ച ജാഥ ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, അടിമാലി തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിക്കും.
സംസ്ഥാന സെക്രട്ടറി ഷാജികൂര്യന്‍, വര്‍ക്കിംഗ് പ്രസിഡന്റ് ബിജു ജോസഫ് , സംസ്ഥാന കമ്മറ്റി അംഗങ്ങളായ ദിനേശ് കുമാര്‍ വി.വി., റ്റുബി ജോസഫ് , ജിയോച്ചന്‍ , രാജേഷ് എം. ബാലചന്ദ്രന്‍ പി.കെ., ജോബി സി.ജെ. സോജന്‍ ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!