ChuttuvattomThodupuzha

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് പിരിച്ചുവിട്ട് നേതാക്കള്‍ കോണ്‍ഗ്രസില്‍ ലയിക്കണം: കെ.എ ആന്റണി

തൊടുപുഴ: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് പിരിച്ചുവിട്ട് നേതാക്കള്‍ കോണ്‍ഗ്രസില്‍ ലയിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റീയറിംഗ് കമ്മിറ്റി പ്രസിഡന്റ് കെ.എ ആന്റണി ആവശ്യപ്പെട്ടു. കര്‍ഷകരെ സംരക്ഷിക്കുന്നതിനും കേരളത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനും രൂപംകൊണ്ടതാണ് കേരള കോണ്‍ഗ്രസ് പാര്‍ട്ടി. ഈ ലക്ഷ്യങ്ങള്‍ നേടുന്നതിന് കോണ്‍ഗ്രസിലൂടെ കഴിയുകയില്ല എന്ന ബോധ്യം വന്ന കോണ്‍ഗ്രസ് നേതാക്കളാണ് 1964 ല്‍ കേരള കോണ്‍ഗ്രസിന് ജന്മം നല്‍കിയത്. എന്നാല്‍ ഇന്ന് കേരള കോണ്‍ഗ്രസ് എന്ന് അവകാശപ്പെടുന്ന പി ജെ ജോസഫും ഫ്രാന്‍സിസ് ജോര്‍ജും കര്‍ഷക ദ്രോഹ നടപടികള്‍ക്ക് കോണ്‍ഗ്രസിന് നേതൃത്വം നല്‍കുകയാണെന്നും
1960 മുതല്‍ ഇടുക്കിയിലെയും കുടിയേറ്റ മേഖലകളിലെയും കര്‍ഷകര്‍ അനുഭവിച്ചിരുന്ന ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക ബില്ല് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ കത്തിച്ച നടപടി കാര്‍ഷിക കേരളത്തിന് പൊറുക്കാനും മറക്കാനും കഴിയുന്നതല്ല.

ജോസഫ് ഗ്രൂപ്പ് കര്‍ഷക ബില്ല് കത്തിച്ച് ആഴ്ചകള്‍ കഴിഞ്ഞാണ് കോണ്‍ഗ്രസ് ബില്ല് കത്തിച്ചതെന്ന് ശ്രദ്ധേയമാണ് .കര്‍ഷക ദ്രോഹ നയത്തില്‍ കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്ന ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി പിരിച്ചുവിട്ട് കോണ്‍ഗ്രസില്‍ ലയിക്കുന്നതാണ് നല്ലതെന്നും. ജോസഫ് ഗ്രൂപ്പിലെ യഥാര്‍ത്ഥ കര്‍ഷകരെയും കര്‍ഷക സ്‌നേഹികളെയും കേരള കോണ്‍ഗ്രസ് എമ്മിലേക്ക് സ്വാഗതം ചെയ്യുന്നതായി കെ എ ആന്റണി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!