Thodupuzha

പാചകവാതക വില വര്‍ദ്ധനവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണം: ജിമ്മി മറ്റത്തിപ്പാറ

തൊടുപുഴ : സാധാരണക്കാരുടെ അടുക്കള ബജറ്റ് താളം തെറ്റിക്കുന്ന പാചകവാതക വില വര്‍ദ്ധന കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം )തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു.വനിതാ കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴ് വര്‍ഷക്കാലം കൊണ്ട് രണ്ട് ഇരട്ടിയിലേറെ വിലയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നിയോജകമണ്ഡലം പ്രസിഡന്റ് ഷാനി ബെന്നി പാമ്ബിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗം അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, വനിതാ കോണ്‍ഗ്രസ്( എം )സംസ്ഥാന ജനറല്‍സെക്രട്ടറി അംബിക ഗോപാലകൃഷ്ണന്‍, നേതാക്കളായ മിനി അഗസ്റ്റിന്‍, മേഴ്‌സി സ്റ്റീഫന്‍, ഷൈബി മാത്യു, ഷെല്ലി ജോമി, സിന്ധു ജയ്‌സണ്‍, സുനിതാ സതീഷ്, ശാന്ത പൊന്നപ്പന്‍, ലീലാ സുകുമാരന്‍, ജിന്റു ജേക്കബ്, സലിതകുമാരി, സിമി ജിമ്മി, സൂസമ്മ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!