ChuttuvattomThodupuzha

കേരള കോണ്‍ഗ്രസ് എം സംസ്‌കാര വേദി : കെ.എം മാണി ജന്മദിന ആഘോഷവും സാഹിത്യോത്സവവും 17ന്

ഇടുക്കി : കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ആയിരുന്ന കെഎം മാണിയുടെ 91-ാം ജന്മദിന ആഘോഷത്തിന്റെ ഭാഗമായി സംസ്‌കാര വേദി സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10 ന് കോട്ടയം കെ.എം മാണി ഭവനില്‍ നടക്കുന്ന ചടങ്ങ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും.

വേദിയുടെ 50 അംഗങ്ങള്‍ ചേര്‍ന്ന് എഴുതിയ ചെറുകഥ സമാഹാരമായ കഥാ വേദി യുടെ പ്രകാശനവും അഖില ലോക അടിസ്ഥാനത്തില്‍ നടത്തിയ കേരളത്തിന്റെ ഭാവിയും കെ.എം മാണിയുടെ വികസന സ്വപ്നങ്ങളും എന്ന വിഷയത്തിലുള്ള ലേഖന മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും നല്‍കും. വേദി സംസ്ഥാന പ്രസിഡന്റ് ഡോ വര്‍ഗീസ് പേരയില്‍ അധ്യക്ഷത വഹിക്കും. ഡോ. പോള്‍ മണലില്‍ ആദ്യ കോപ്പി ഏറ്റു വാങ്ങും. മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തും.

കവിയരങ്ങില്‍ ഡോ എ. കെ അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിക്കും. പി രാധാകൃഷ്ണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. ‘ചെറുകഥകള്‍ ഇന്നലെ ഇന്ന്’ എന്ന ചര്‍ച്ചയ്ക്ക് ജോയി നാലുംനാക്കല്‍ അധ്യക്ഷത വഹിക്കും. ചര്‍ച്ചയുടെ ഉദ്ഘാടനവും വിവിധ മേഖലകളിലെ പ്രഗല്‍ഭരെ ആദരിക്കലും ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ .എന്‍. ജയരാജ് നിര്‍വഹിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനറും ഇടുക്കി ജില്ലാ പ്രസിഡന്റുമായ റോയ് ജെ കല്ലറങ്ങാട്ട് അറിയിച്ചു

 

 

Related Articles

Back to top button
error: Content is protected !!