ChuttuvattomThodupuzha

കേരളോത്സവം 2023; തൊടുപുഴയില്‍ ഉദ്ഘാടനം നടത്തി

തൊടുപുഴ:   കേരളോത്സവം 2023 ന്റെ  നഗരസഭാ തല ഉദ്ഘാടനം നടത്തി. കേരളോത്സവത്തിന്റെ ഉദ്ഘാടനം നഗരസഭാ  ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ്‌ നിര്‍വ്വഹിച്ചു. വെങ്ങല്ലൂര്‍ സോക്കര്‍ സ്‌കൂളില്‍  നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ കലാ-കായിക കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജി രാജശേഖരന്‍ അധ്യക്ഷത വഹിച്ചു.കേരളത്സവവുമായി ബന്ധപ്പെട്ട് ശനി, ഞായര്‍ ദിവസങ്ങളിലായി  വിവിധ കലാകായിക മത്സരങ്ങളാണ് നടക്കുക.
വെങ്ങല്ലൂര്‍ സോക്കര്‍ സ്‌കൂളില്‍  ഫുട്‌ബോള്‍, പഞ്ചഗുസ്തി മത്സരങ്ങളും, മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍  ചെസ്സ്, ക്വിസ് എന്നിവയും മുന്‍സിപ്പല്‍ ടൗൺ ഹാളിൽ  വിവിധ കലാ മത്സരങ്ങളും, ന്യൂമാന്‍ കോളേജ് ഗ്രൗണ്ടില്‍ വടംവലി, ചുങ്കം ഫോര്‍ കോര്‍ട്ട് സ്റ്റേഡിയത്തില്‍ ഷട്ടില്‍ മത്സരങ്ങളും നടന്നു. ഞായറാഴ്ച മുതലക്കോടം സെന്റ് ജോര്‍ജ് എച് എസ് സ്‌കൂളില്‍ ക്രിക്കറ്റ്, അത്ലറ്റിക്‌സ് എന്നിവയും മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ രചന മത്സരങ്ങളും നടക്കും.യോഗത്തില്‍  നഗരസഭ കൗണ്‍സില്‍ അംഗങ്ങളായ കെ ദീപക്, മുഹമ്മദ് അഫ്‌സല്‍, മുന്‍സിപ്പല്‍ സെക്രട്ടറി ബിജുമോന്‍ ജേക്കബ്, യുവജന ക്ഷേമ ബോര്‍ഡ് ജില്ല ഓഫീസര്‍ ശങ്കര്‍, സോക്കര്‍ സ്‌കൂള്‍ ഡയറക്ടര്‍ സിഎ സലീം കുട്ടി,  തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!