ChuttuvattomThodupuzha

കേരളാ ഹോക്കി സ്‌കൂള്‍തല പ്രചരണം:വിദ്യാര്‍ത്ഥികള്‍ക്ക് ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു

തൊടുപുഴ:കേരളാ ഹോക്കി സ്‌കൂള്‍തലത്തില്‍ നടത്തുന്ന ഹോക്കി പ്രചരണ പരിപാടികളുടെ ഭാഗമായി ഹോക്കി ഇടുക്കിയുടെ നേതൃത്വത്തില്‍ തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോക്കി സ്റ്റിക്ക് വിതരണം മുട്ടം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രിന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. ഹോക്കി ഇടുക്കി സെക്രട്ടറി അഡ്വ. റിജോ ഡോമി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലിന്‍ഡ എസ്. പുതിയാപറമ്പില്‍, കേരള ഹോക്കി വൈസ് പ്രസിഡന്റ് മിനി അഗസ്റ്റിന്‍, ഹോക്കി കോച്ച് റോയി ഐസക്, സ്‌കൂള്‍ കായിക അധ്യാപിക സോണിയ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

 

 

 

 

Related Articles

Back to top button
error: Content is protected !!