ChuttuvattomThodupuzha

39-ാമത് ഓള്‍കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം: നറുക്കെടുപ്പ് വിജയിക്ക് സമ്മാന ദാനം നടത്തി

തൊടുപുഴ: ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ 39-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പിന്റെ വിജയിക്ക് സമ്മാന ദാനം നടത്തി. 1-ാം സമ്മാനര്‍ഹനായ മലപ്പുറം സ്വദേശി അബ്ദുള്‍ ഖാദറിന് സംഘടന പ്രവര്‍ത്തകരുടെയും സംസ്ഥാന ഭാരവാഹികളുടെയും സാന്നിധ്യത്തില്‍ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ബുള്ളറ്റ് ബൈക്കിന്റെ താക്കോല്‍ ദാനം നടത്തി.

ഉദ്ഘാടന യോഗത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ.എം മാണി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ടി.ജി ഷാജി, സംസ്ഥാന പ്രസിഡന്റ് എ. സി ജോണ്‍സണ്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയി കള്ളാട്ടുകുഴി, സംസ്ഥാന സെക്രട്ടറിമാരായ ജെയ്സണ്‍ തൊങ്ങിണി, റോണി അഗസ്റ്റ്യന്‍, സംസ്ഥാന കമ്മിറ്റിയംഗം റോബിന്‍ എന്‍വീസ്, ജില്ലാ സെക്രട്ടറി സെബാന്‍ അതിരാ, ട്രഷറര്‍ ബിജോ മങ്ങാട്ട്, ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ ജിയോ ടോമി,കമല്‍ സന്തോഷ്, ജില്ലാ വൈസ് പ്രസിഡന്റ് എന്‍. ജെ വര്‍ഗീസ്, തൊടുപുഴ മേഖല പ്രസിഡന്റ് ലിന്‍സണ്‍ രാഗം, ജില്ലാ പി.ആര്‍.ഒ സുനില്‍ കളര്‍ഗേറ്റ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!