ChuttuvattomThodupuzha

കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ നടത്തി

തൊടുപുഴ: കേരള പ്രിന്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനമൊട്ടാകെ നടന്ന ധര്‍ണകളുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്‍പിലാണ് ധര്‍ണ നടത്തിയത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ല ട്രഷറര്‍ ആര്‍.രമേശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടോം ചെറിയാന്‍, പോള്‍സണ്‍ ജെമിനി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിജി കോട്ടയില്‍, അജേഷ് ഗീത, തൊടുപുഴ മേഖല ട്രഷറര്‍ ജോര്‍ജ് ഫൈന്‍, എ.സ് ജോമോന്‍, ജോസ് മീഡിയ, ബിനു വിക്ടറി, ഷാജി ഘഎ, സന്തോഷ് ശ്രീകൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!