ChuttuvattomThodupuzha

കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ : വാര്‍ഷികം സംഘടിപ്പിച്ചു

തൊടുപുഴ : കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ( കെഎസ്പിപിഡബ്ല്യുഎ ) തൊടുപുഴ മേഖല വാര്‍ഷികം സംഘടിപ്പിച്ചു. ഐശ്വര്യ ടൂറിസ്റ്റ്‌ഹോം ഓഡിറ്റോറിയത്തില്‍ നടത്തിയ സമ്മേളനം റിട്ട.എസ്പി കെ.വി.ജോസഫ് ഉദ്ഘാടനം ചെയ്തു. ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ ഐജി കെ.പി.ഫിലിപ്പ് പതാക ഉയര്‍ത്തി. അസോസിയേഷന്‍ തൊടുപുഴ മേഖല പ്രസിഡന്റ് പി.എന്‍.വിജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.എന്‍.രാജു, ജില്ലാ സെക്രട്ടറി എ.എം.ജോണ്‍സണ്‍, റിട്ട.അസി.കമാന്‍ഡന്റ് വി.ജി. ബാലകൃഷ്ണന്‍, റിട്ട.ഡിവൈ എസ്പി സി.ജെ.ജോണ്‍സണ്‍, ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.വേണുഗോപാല്‍, വി.യു.മാത്യു, പി.എ.ഹരികുമാര്‍, സി.എം.കുരുവിള എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.എന്‍.വിജയന്‍-പ്രസിഡന്റ്, എസ്.സാജന്‍-സെക്രട്ടറി, പി.കെ.ഷാജഹാന്‍-ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!