ChuttuvattomThodupuzha

കെ.ജി.എന്‍.എ മിനി സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചു

തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവണ്‍മെന്റ് നഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി തൊടുപുഴയില്‍ മിനി സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആര്‍ സോമന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കെ.ജി.എന്‍.എ ജില്ലാ പ്രസിഡന്റ് കെ.എച്ച് ഷൈല അധ്യക്ഷത വഹിച്ചു.
കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച കേരളത്തിന്റെ സാമ്പത്തിക വിഹിതം പുനഃസ്ഥാപിക്കുക, പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഇപേക്ഷിക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക, ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക, തസ്തിക പുനക്രമീകരണം നടത്തി നഴ്സുമാരുടെ റേഷ്യോ പ്രമോഷന്‍ നടപ്പാക്കുക, രോഗികളുടെ എണ്ണത്തിനനുസരിച്ച് നഴ്സുമാരുടെയും ജീവനക്കാരുടെയും തസ്തിക സൃഷ്ടിക്കുക, താല്‍ക്കാലിക നഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ ഏകീകരിക്കുക, കിടത്തി ചികിത്സയുള്ള എല്ലാ ആശുപത്രികളിലും എട്ട് മണിക്കൂര്‍ ജോലി നടപ്പാക്കുക, നഴ്സുമാരുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നഴ്സിങ് ഡിഗ്രിയാക്കി ഉയര്‍ത്തുക, പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിങ്-ഡെപ്യൂട്ടേഷന്‍ ആനുകൂല്യം പുനഃസ്ഥാപിക്കുക, നഴ്സ് പ്രാക്ടീഷണല്‍ സംവിധാനം നടപ്പാക്കുക, ശബരിമല ഡ്യൂട്ടി ഏഴുദിവസമായി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്.ജില്ലാ സെക്രട്ടറി സി.കെ സീമ, സംസ്ഥാന സെക്രട്ടറിയറ്റംഗം എം.ആര്‍ രജനി, സംസ്ഥാന കമ്മിറ്റിയംഗം പി.കെ ഷീമോള്‍, ജില്ലാ വൈസ് പ്രസിഡന്റ് സഫ്ന സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!