ChuttuvattomThodupuzha

കെഎച്ച്എഫ്എ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം തൊടുപുഴയില്‍ നടന്നു

തൊടുപുഴ : കെഎച്ച്എഫ്എ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം നടന്നു. ഭക്ഷണ ഉത്പാദന വിതരണ മേഖലയിലെ ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറി, കാറ്ററിംഗ്, റ്റീഷോപ്പ്, ജ്യൂസ് പാര്‍ലര്‍, പഴം, പച്ചക്കറി, പലചരക്ക്, കറിപൗഡര്‍ തുടങ്ങി എഫ് എസ് എസ് എ ഐ ലൈസന്‍സോ രജിസ്ട്രേഷനോ ഉളള മുഴുവന്‍ സംരംഭകരേയും ഉള്‍പ്പെടുത്തിക്കൊണ്ട് രൂപീകൃതമായ കേരള ഹോട്ടല്‍സ് ആന്റ് ഫുഡ് ഓപ്പറേറ്റേഴ്‌സ്’ അസോസിയേഷന്‍ ( കെഎച്ച്എഫ്എ ) യുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.
ഭക്ഷണ ഉത്പാദന വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വലുതും ചെറുതുമായ സംരംഭകര്‍ക്ക് കൂടുതല്‍ പ്രചോദനവും ആത്മ ധൈര്യവും പകരുന്നതായിരിക്കും ഈ നൂതന സംരംഭമെന്നും, സ്വദേശ വിദേശ വിനോദ സഞ്ചാരികള്‍ക്കായി ഇവര്‍ നല്‍കുന്ന കരുതല്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ കേരളക്കരയിലേക്ക് ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഈ മേഖലയിലുള്ള എല്ലാ പ്രശ്‌നങ്ങളും പഠിച്ച് പരിഹരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കെഎച്ച്എഫ്എ പ്രസിഡന്റ് എം.എന്‍. ബാബു അധ്യക്ഷത വഹിച്ചു.

ഡീന്‍ കുര്യാക്കോസ് എംപി സംഘടനയുടെ ലോഗോപ്രകാശനം നിര്‍വഹിച്ചു. കെഎച്ച്എഫ്എ യുടെ പതാക പി.ജെ.ജോസഫ് എം.എല്‍.എ യില്‍ നിന്നും കെഎച്ച്എഫ്എ സാരഥികള്‍ ചേര്‍ന്ന് ഏറ്റു വാങ്ങി. തൊടുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ പ്രഫ. ജെസി ആന്റണി, ജില്ലാ പഞ്ചായത്തംഗം പ്രഫ. എം.ജെ. ജേക്കബ്ബ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി. രാജശേഖരന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ അഡ്വ. ജോസഫ് ജോണ്‍, മുഹമ്മദ് അഫസല്‍, കെ.എസ്.ആര്‍.റ്റി.സി. അഡൈ്വസറി ബേര്‍ഡംഗം സാബു നെയ്യശേരി, കാഡ്‌സ് ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കല്‍, കേരള വ്യാപാരി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഫ്രാന്‍സിസ് ആലപ്പാട്ട്, തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍, ജില്ലാ എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ എബി വര്‍ഗീസ്, തൊടുപുഴ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ കുമാരി രാഗേന്ദു, തൊടുപുഴ ക്ലീന്‍സിറ്റി മാനേജര്‍ മീരാന്‍കുഞ്ഞ് ഇ.എം., ജോസ് കളരിക്കല്‍, ജോസ് വര്‍ക്കി കാക്കനാട്ട്,, സിനിമാ താരവും വ്യവസായിയുമായ റഷീക്ക് ചൊക്ലി, ടി.സി. വര്‍ഗീസ്, സെക്രട്ടറി അബ്ദുള്‍ സലിം, ട്രഷറര്‍ പി.കെ. അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.

 

Related Articles

Back to top button
error: Content is protected !!