ChuttuvattomThodupuzha

ഹയര്‍ സെക്കന്ററി- ഹൈസ്‌കൂള്‍, ലയനത്തിനെതിരെ മുട്ടിന്‍മേല്‍ നിന്ന് പ്രതിഷേധം

തൊടുപുഴ : പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ലയന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും ഹയര്‍ സെക്കന്ററിയെ ഇല്ലാതാക്കുന്ന ഖാദര്‍ കമ്മിറ്റി ശുപാര്‍ശ തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ തൊടുപുഴ, മുതലക്കോടം, കട്ടപ്പന മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ ലയന വിരുദ്ധ പ്രതിഷേധം സംഘടിപ്പിച്ചു. കറുത്ത തുണികൊണ്ട് വായ് മൂടി മുട്ടിന്‍മേല്‍ നിന്നാണ് തൊടുപുഴ ഡോ. എ.പി.ജെ. അബ്ദുള്‍കലാം ഗവ. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ അധ്യാപകര്‍ പ്രതിഷേധിച്ചത്.

ജില്ലാതല പ്രതിക്ഷേധ സംഗമത്തിന്റെ ഉദ്ഘാടനം എഫ്എച്ച്എസ്ടിഎ ജില്ലാ ചെയര്‍മാന്‍ ഫ്രാന്‍സീസ് തോട്ടത്തില്‍ നിര്‍വഹിച്ചു. എസ്എസ്എല്‍സിക്ക് കഴിഞ്ഞ വര്‍ഷം തന്നെ മൂല്യനിര്‍ണ്ണയ വേതന വിതരണം ചെയ്തിട്ടും ഹയര്‍ സെക്കന്ററിക്ക് നല്‍കാത്തത് ഹയര്‍ സെക്കന്ററിയോടുള്ള ചിറ്റമ്മ നയത്തിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ഷിജു കെ. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ ജോസ് ജോസഫ്, ജിജി ഫിലിപ്പ്, സുനില്‍ കെ.സി., ജോയിസ് മാത്യു, റ്റോജി തോമസ്, സിജോ ജോസ്, മനോജ് റ്റി. ബഞ്ചമിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!