ChuttuvattomThodupuzha

കോലാനി സൗത്ത് റെസിഡന്റ്സ് അസോസിയേഷന്‍ : കരിയര്‍ ഗൈഡന്‍സ് ക്ലാസും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ ചടങ്ങും നടത്തി

തൊടുപുഴ : കോലാനി സൗത്ത് റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസും എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ ചടങ്ങും നടത്തി. കോലാനിയില്‍ ചേര്‍ന്ന യോഗം തൊടുപുഴ നഗരസഭാ കൗണ്‍സിലര്‍ സഫിയ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. 29-ാം വാര്‍ഡ് കൗണ്‍സിലര്‍ മെര്‍ളി രാജു വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. എ.എന്‍. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലെ പ്രഫ. ഡോ. സുമേഷ് ജോര്‍ജ്, ഉന്നത വിദ്യാഭ്യാസരംഗത്തെ പുത്തന്‍ സാധ്യതകള്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പി.എസ്.സുധീഷ്, മഞ്ജു ബിജു, എം.പി. ജോയി, എം.ഡി. സന്തോഷ്, ശ്രീജ ജയേഷ്, കെ.ആര്‍. രഞ്ചേഷ്, സ്മിത ലാല്‍, എന്‍. ബിജുകുമാര്‍, ജോസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!