ChuttuvattomThodupuzha

കോലാനി സൗത്ത് റസിഡന്റ്സ് അസോസിയേഷന്‍ : കുടുംബസംഗമം സംഘടിപ്പിച്ചു

തൊടുപുഴ : കോലാനി സൗത്ത് റസിഡന്റ്സ് അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. കോലാനിയില്‍ ചേര്‍ന്ന കുടുംബസംഗമത്തില്‍ എ.എന്‍. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. കേരളം ഇന്നലെ-ഇന്ന്-നാളെ എന്ന വിഷയത്തില്‍ പഞ്ചായത്ത് വകുപ്പ് മുന്‍ ലൈബ്രേറിയന്‍ പി.എ. വിജയകുമാര്‍ പ്രഭാഷണം നടത്തി. പി.എസ്. സുധീഷ്, എം.പി. ജോയി, ശ്രീജ ജയേഷ്, സ്മിത ലാല്‍, എന്‍. ബിജുകുമാര്‍, കെ.ആര്‍. രഞ്ചേഷ്, ജോസ് തോട്ടുങ്കള്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബസംഗമത്തില്‍ റെസിഡന്റ്സ് പരിധിയില്‍ നിന്ന് താമസം മാറിയ വിനയന്‍ കരിമാന്തടത്തിലിന് യാത്രയയപ്പും നല്‍കി.

 

 

Related Articles

Back to top button
error: Content is protected !!