Thodupuzha

കോവിഡ് : ജില്ലയിലെ അധിക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

 

തൊടുപുഴ : കോവിഡ്:ജില്ലയിലെ അധിക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍.

സംസ്ഥാനത്ത് കോവിഡ് 19 വൈറസിന്റെ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് തുടര്‍ച്ചയായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് അധിക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ ഉടന്‍ തന്നെ സ്ഥാപനം 15 ദിവസത്തേക്ക് അടച്ചിടാന്‍ പ്രിന്‍സിപ്പല്‍ ഹെഡ് മാസ്റ്റര്‍മാര്‍ക്ക് അധികാരം നല്‍കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കഴിഞ്ഞ പ്രവൃത്തിദിവസങ്ങളില്‍ ശരാശരി 40% കുറവ് ഹാജര്‍നില രേഖപ്പെടുത്തുകയാണെങ്കില്‍ ക്ലസ്റ്ററായി കണക്കാക്കി അത്തരം സ്ഥാപനങ്ങളില്‍ അടുത്ത 15 ദിവസത്തേയ്ക്ക് ക്ലാസുകള്‍ ഓണ്‍ലൈന്‍ മുഖാന്തിരം മാത്രം തുടരേണ്ടതും തുടര്‍ന്ന് ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ ഓഫ് ലൈന്‍ രീതിയിലേയ്ക്ക് മാറേണ്ടതുമാണെന്ന് വ്യക്തത വരുത്തി ഉത്തരവിട്ടു. സര്‍ക്കാര്‍ / സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍, രണ്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാര്‍ എന്നിവര്‍ക്കും ക്യാന്‍സര്‍ രോഗികള്‍, തീവ്ര രോഗ ബാധിതര്‍ക്കും വര്‍ക്ക് ഹോം വ്യവസ്ഥയില്‍ ജോലിചെയ്യുന്നതിന് നല്‍കിയിരുന്ന അനുമതി ഓട്ടിസം, സെറിബ്രല്‍ പാള്‍സി മുതലായ മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ ഒരാള്‍ക്ക് കൂടി അനുവദിച്ചു.

Related Articles

Back to top button
error: Content is protected !!