Thodupuzha

കെ.പി.എസ്.ടി.എ ജില്ലാ നേതൃത്വ ക്യാമ്പ് ആരംഭിച്ചു

 

തൊടുപുഴ: കെ. പി. എസ്.ടി.എ ഇടുക്കി റവന്യൂ ജില്ലാ കമ്മിറ്റിയുടെ ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് തൊടുപുഴയില്‍ ആരംഭിച്ചു.ഉപജില്ല, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ലാഭാരവാഹികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ജില്ലാ പ്രസിഡന്റ് പി.എം.നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജന.സെക്രട്ടറി പി.കെ അരവിന്ദന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം.ഫിലിപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി വി.ഡി.എബ്രാഹം, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ജോളി മുരിങ്ങമറ്റം, സംസ്ഥാന കൗണ്‍സില്‍ അംഗം ബിജോയി മാത്യു, ജില്ലാ സെക്രട്ടറി ഷെല്ലി ജോര്‍ജ്, സജി.റ്റി.ജോസ് എന്നിവര്‍ പ്രസംഗിച്ചു.

നേതാവും യുക്തിസഹമായ സോഷ്യല്‍ മാനേജ്‌മെന്റും എന്ന വിഷയത്തില്‍ പി.കെ അരവിന്ദന്‍, സംഘടന പിന്നിട്ട നാള്‍വഴികള്‍ – പോരാട്ടങ്ങളും അവകാശങ്ങളും എന്ന വിഷയത്തില്‍ വി.കെ.അജിത്ത് കുമാര്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു.വൈകിട്ടു നടന്ന സംഘടനാ ചര്‍ച്ചക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.ഷാജിമോന്‍ നേതൃത്വം നല്‍കി. കെ.രാജന്‍,സജി മാത്യു, ജോസഫ് മാത്യു, അജീഷ് കുമാര്‍ ടി.ബി, പി.എന്‍.സന്തോഷ്, അറ്റ്‌ലി.വി.കെ,ജോസ് കെ. സെബാസ്റ്റ്യന്‍, ഷാജി മാത്യു, ഷിന്റോ ജോര്‍ജ്, രാജിമോന്‍ ഗോവിന്ദ്, അനീഷ് ജോര്‍ജ്, ജിനു മോന്‍ഗ.ങ, ജീസ്.എം.അലക്‌സ് ,ജിനോ മാത്യു,എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!