ChuttuvattomThodupuzha

കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഡിവിഷന്‍ ഓഫീസ് ധര്‍ണ 31ന്

തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെ.എസ്.ഇ.ബി പെന്‍ഷനേഴ്സ് അസോസിയേഷന്‍ 31ന് സംസ്ഥാന വ്യാപകമായി പെന്‍ഷന്‍ പേയ്മെന്റ് ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തും. കെ.എസ്.ഇ.ബി പെന്‍ഷനേഴ്സ് അസോസിയേഷന്‍ ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളില്‍ ഡിവിഷന്‍ ഓഫീസുകള്‍ക്ക് മുന്നില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ധര്‍ണ സംഘടിപ്പിക്കും. തൊടുപുഴ വൈദ്യുത ഭവന് മുമ്പില്‍ കെ.എസ്.എസ്.പി.യു ജില്ലാ വൈസ് പ്രസിഡന്റ് വി.വി.ഫിലിപ്പ്, അടിമാലി കത്തിപ്പാറയില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാകുമാരി മോഹന്‍കുമാര്‍, മൂലമറ്റത്ത് കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി ചന്ദ്രബാബു.എ.എന്‍, കട്ടപ്പന ഡിവിഷന്‍ ഓഫീസിന് മുമ്പില്‍ കട്ടപ്പന മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന്‍, പീരുമേട് കെ.എസ്.ഇ.ബി ചീഫ് റിട്ടേര്‍ഡ് ചീഫ് എന്‍ജിനീയര്‍ രാമയ്യ.കെ എന്നിവര്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. പെന്‍ഷനേഴ്സ് മാസ്റ്റര്‍ ട്രസ്റ്റ് ഫണ്ടിലേക്ക് വൈദ്യുതി ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിഹിതം ഉറപ്പാക്കുക, എംപ്ലോയീസിന് മാസ്റ്റര്‍ പെന്‍ഷന്‍ ആന്‍ഡ് ഗ്രാറ്റുവിറ്റി ട്രസ്റ്റിന്റെ പ്രവര്‍ത്തനം സുതാര്യമാക്കുക, മെഡിസെപ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ.

Related Articles

Back to top button
error: Content is protected !!