Thodupuzha

കെ.എസ്.ഇ.ബി. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ യൂണിറ്റ് യോഗം

തൊടുപുഴ : കെ.എസ്.ഇ.ബി. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തൊടുപുഴ ഡിവിഷന്‍ യൂണിറ്റിന്റെ പ്രതിമാസ യോഗം സീനിയര്‍ സിറ്റിസണ്‍ ഹാളില്‍ നടന്നു.പ്രസിഡന്റ് പി. എസ്.ഭോഗീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തൊടുപുഴ എസ്.ബി.ഐ. മാനേജര്‍ സുജിത്ത് മേനോന്‍ ക്ലാസ്സെടുത്തു. ലോകായുക്ത സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ കോളേ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ യൂണിയന്‍ സെന്‍ട്രല്‍ കമ്മറ്റി മെമ്പർ വി.കെ. രാജീവന്റെ മകന്‍ ശരണ്‍ രാജീവിനെ യോഗത്തില്‍ മെമന്റോ നല്‍കി ആദരിച്ചു. ഡെയ്‌സി ജോണ്‍, ശശി ബി. മറ്റം, കെ.എസ്. സോമന്‍, കെ. എന്‍. ഭാസ്‌കരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!