Thodupuzha

കെ.എസ്.ഇ.ബി.പി.എ സംസ്ഥാന സമ്മേളനം: യോഗം ചേര്‍ന്നു

തൊടുപുഴ: തൊടുപുഴയില്‍ മെയ് 25, 26 തിയതികളില്‍ നടക്കുന്ന കെ. എസ്. ഇ. ബോര്‍ഡ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പിനുവേണ്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സ്വാഗതസംഘം ജോയിന്റ് ജനറല്‍ കണ്‍വീനര്‍ കെ. സി. ഗോപിനാഥന്‍ നായര്‍, പി.എസ്. ഭോഗീന്ദ്രന്‍, സംസ്ഥാന സെക്രട്ടറി പ്രേമകുമാരിയമ്മ, ജില്ലാ പ്രസിഡന്റ് എ.കെ. ശ്രീധരന്‍, മൂലമറ്റം ഡിവിഷന്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. വൈദ്യുത ബോര്‍ഡ് റിട്ട റവന്യൂ സ്‌പെഷ്യല്‍ ഓഫീസറായിരുന്ന ടി. കെ. രാമകൃഷ്ണന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!