AccidentKudayathoor

കെഎസ്ആർടിസിയുടെ പിന്നിൽ ടോറസ് ലോറി ഇടിച്ച് അപകടം 

 

കുടയത്തൂർ: ശരംകുത്തി ബസ് സ്റ്റോപ്പിൽ യാത്രക്കാരനെ കയറ്റുവാൻ നിർത്തിയ കെഎസ്ആർടിസി ബസിന് പിന്നിൽ ടോറസ് ലോറി ഇടിച്ച് അപകടം. ഇന്ന് രാവിലെ 8.45 നായിരുന്നു അപകടം ഉണ്ടായത്.മൂലമറ്റത്ത് നിന്നും തൊടുപുഴയ്ക്ക് വരികയായിരുന്ന ഓർഡിനറി ബസിൻ്റെ പിന്നിലാണ് ടോറസ് ലോറി ഇടിച്ചത്.ബസ് സ്റ്റോപ്പിൽ നിന്നും ബസിലേക്ക് കയറിയ താഴത്തെതയ്യിൽ ചന്ദ്ര ശേഖരപിള്ളയ്ക്ക് അപകടത്തിൽ പരിക്കേറ്റു. ബസിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാർക്ക് പരിക്കില്ല. സംഭവം നടന്ന് അൽപസമയം കഴിഞ്ഞ് അതുവഴി വന്ന കളക്ട്രേറ്റ് ജീവനക്കാർ സഞ്ചരിച്ചിരുന്ന കാറിൻ്റെ പിന്നിൽ സ്കൂട്ടർ ഇടിച്ചു. അപകടം കണ്ട് നിർത്തിയ കാറിൻ്റെ പിന്നിലാണ് സ്കൂട്ടർ ഇടിച്ചത്.കാറിൻ്റെ പിൻഭാഗത്ത് കേടുപാട് സംഭവിച്ചു.കാഞ്ഞാർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!