ChuttuvattomThodupuzha

കെ എസ്എസ് പി യു ബ്ലോക്ക് സമ്മേളനം സംഘടിപ്പിച്ചു

തൊടുപുഴ : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ തൊടുപുഴ ടൗണ്‍ ബ്ലോക്ക് സമ്മേളനം പെന്‍ഷന്‍ ഭവനില്‍ സംഘടിപ്പിച്ചു. കൗണ്‍സിലറും വയോജന ക്ഷേമ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ആര്‍. ഹരി ഉദ്ഘാടനം ചെയ്തു. കെ എസ്എസ് പി യു ബ്ലോക്ക് പ്രസിഡന്റ് കെ.എം. തോമസ് അധ്യക്ഷനായി. സംസ്ഥാന കൗണ്‍സിലംഗങ്ങളായ എം.ജെ.ഫിലോമിന, കെ.കേശവന്‍, സംസ്ഥാന കമ്മറ്റിയംഗം വി.കെ മാണി, ജില്ലാ സെക്രട്ടറി എ.എന്‍.ചന്ദ്രബാബു, ജില്ലാ ട്രഷറര്‍ റ്റി.ചെല്ലപ്പന്‍, ബ്ലോക്ക് സെക്രട്ടറി ഇമ്മാനുവല്‍ എം.എം, ട്രഷറര്‍ വി.പി.വേണുഗോപാല്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എസ്.ഇന്ദിര, ജോയിന്റ് സെക്രട്ടറി വി.എന്‍.ജലജകുമാരി, എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കെ എസ്എസ് പി യു അംഗം മേരി മാത്യു  നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും നടന്നു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി കെ.എം.തോമസ്- പ്രസിഡന്റ്, എം.എം.ഇമാനുവല്‍ -സെക്രട്ടറി, വി.പി.വേണുഗോപാല്‍- ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!