Local LiveMuttom

കുടുംബക്കോടതി പുതിയ മന്ദിരം ഉദ്ഘാടനം 25ന്

മുട്ടം : ജില്ലാ കോടതിയോടനുബന്ധിച്ച് പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ കുടുംബക്കോടതി മന്ദിരത്തിന്റെയും ജില്ലയ്ക്ക് അനുവദിച്ച മൊബൈല്‍ ഇ-സേവാ കേന്ദ്രം പദ്ധതിയുടെയും ഉദ്ഘാടനം 25ന് രാവിലെ 9.40 ന് നടക്കുമെന്ന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി.എസ്.ശശികുമാര്‍ അറിയിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായി കുടുംബ കോടതിയുടെയും ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താക്ക് മൊബൈല്‍ ഇ-സേവാ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. ഹൈക്കോടതി ജഡ്ജി സി.എസ്. ഡയസ് അധ്യക്ഷത വഹിക്കും.

2739 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 6.5 കോടി ചെലവഴിച്ച് മൂന്നു നിലകളിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പാര്‍ക്കിംഗ് ഏരിയ, ഇലക്ട്രിക്കല്‍ വിഭാഗം, ഡ്രൈവേഴ്‌സ് വിശ്രമ മുറി, ജനറേറ്റര്‍ സെക്ഷന്‍, കോര്‍ട്ട് ഹാള്‍, ചേംബര്‍ ഓഫ് ജഡ്ജി, ശിരസ്തദാര്‍ റൂം, പോലീസ് ഡ്യൂട്ടി റൂം, മീഡിയേഷന്‍ ഹാള്‍, ലൈബ്രറി, വനറബിള്‍ വെയ്റ്റിംഗ് ഏരിയ, വിസ്താരം സെക്ഷന്‍, സ്ത്രീകള്‍ക്കുള്ള വിശ്രമ കേന്ദ്രം, കോണ്‍ഫറന്‍സ് ഹാള്‍, കൗണ്‍സലേഴ്‌സ് റൂം, തൊണ്ടി റൂം, ടൈപ്പിംഗ് പൂള്‍, വിസ്താരം സെക്ഷന്‍, റാമ്പ്, ലിഫ്റ്റ് എന്നി സൗകര്യങ്ങള്‍ പുതിയ മന്ദിരത്തിലുണ്ട്.

മൊബൈല്‍ ഇ-സേവാ കേന്ദ്രം

വിവിധ കോടതികളുടെ ഒന്നിലധികം ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച മള്‍ട്ടി പര്‍പ്പസ് വാഹനമാണ് മൊബൈല്‍ ഇ- സേവാ കേന്ദ്രം. ഇ-സേവാ സേവനങ്ങള്‍, മൊബൈല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് ജില്ലയില്‍ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മൊബൈല്‍ ഇ-സേവാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ,

മൊബൈല്‍ കോടതിയായി പ്രവര്‍ത്തിക്കല്‍, ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍, നിയമ ബോധവത്കരണം, സാക്ഷി മൊഴി രേഖപ്പെടുത്തല്‍ കേന്ദ്രം, പെറ്റി കേസുകള്‍ വിസി സൗകര്യം മുഖേനയോ നേരിട്ടോ വേഗത്തില്‍ തീര്‍പ്പാക്കല്‍, വിപുലീകരിച്ച പ്രവര്‍ത്തന സമയം, ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍, ക്യാമ്പ് സിറ്റിംഗ്, പരിശീലന ഹാള്‍, ഹേബിയസ് കോര്‍പസിന്റെ പ്രവര്‍ത്തനങ്ങള്‍, സ്റ്റുഡിയോ കോടതി മുറി, വി സി മുറി എന്നിങ്ങനെ വിപുലമായ സംവിധാനങ്ങളാണ് മൊബൈല്‍ ഇ-സേവാ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!