Thodupuzha

സ്വാതന്ത്ര്യാമൃതം സപ്തദിന സഹവാസക്യാമ്പിനോടനുബന്ധിച്ച് സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു

കുമാരമംഗലം: സ്വാതന്ത്ര്യാമൃതം സപ്തദിന സഹവാസക്യാമ്പിനോടനുബന്ധിച്ച് സ്വാതന്ത്ര്യ ദിനത്തില്‍ എ൦കെഎൻഎ൦എച്ച്എസ്എസ് കുമാരമംഗലം എൻഎസ്എസ് യൂണിറ്റ് സ്വാതന്ത്ര്യദിന റാലിയും, ഗാന്ധി സ്മൃതി സംഗമവും സംഘടിപ്പിച്ചു. റാലിയിൽ മുന്നൂറിൽ പരം വേദികളില്‍ ഗാന്ധി വേഷത്തിൽ പ്രശസ്തനായ തോമസ് കുഴിഞ്ഞാലിൽ, സ്കൗട്ട് ആന്റ് ഗൈഡ് വോളന്റിയർമാർ, വാർഡ് മെമ്പർ ഉഷ രാജശേഖരന്‍ , പി. റ്റി. എ പ്രസിഡന്റ് സന്തോഷ് അറയ്ക്കൽ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഗാന്ധിസ്മൃതി സംഗമത്തിൽ ഇടുക്കി ഗാന്ധിദർശൻ വേദി പ്രസിഡന്റ് അഡ്വ. ആൽബർട്ട് ജോസും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!