ChuttuvattomThodupuzha

കുമാരമംഗലം ദി വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി

തൊടുപുഴ : കുമാരമംഗലം ദി വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ കുട്ടികള്‍ തങ്ങള്‍ ആരായിത്തീരുമെന്ന ഉത്തരമായാണ് എത്തിയത്. ചെയ്സ് യുവര്‍ ഡ്രീംസ് എന്നതായിരുന്നു ഇത്തവണത്തെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ തീം. ഡോക്ടര്‍, പോലീസ്, പൈലറ്റ്, സൈന്റിസ്റ്റ്, അധ്യാപകന്‍, നഴ്സ് തുടങ്ങി വിവിധ വേഷങ്ങള്‍ ധരിച്ചുകൊണ്ടാണ് കുട്ടികള്‍ സ്‌കൂളില്‍ എത്തിയത്. നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മുമ്പ് നിങ്ങള്‍ സ്വപ്നം കാണണം എന്ന ഡോ. എ.പി.ജെ അബ്ദുള്‍കലാ മിന്റെ വാക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അധ്യാപകരും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് വ്യത്യസ്തമായ പ്രവേശനോത്സവം സംഘടിപ്പിച്ചത്.

വിവിധ വസ്ത്രങ്ങള്‍ ധരിച്ച് എത്തിയ കുട്ടികളെ അധ്യാപകരും സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികളും സ്വീകരിച്ചു. പുതുതായി സ്‌കൂളില്‍ എത്തിയ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു കാരിക്കേച്ചറിസ്റ്റിന്റെ സഹായത്തോടെ ചിത്രങ്ങള്‍ വരച്ചു നല്‍കിയത് കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും കൗതുകം വര്‍ധിപ്പിച്ചു. തുടര്‍ന്ന് ക്ലാസുകളില്‍ പലതരത്തിലുള്ള കലാപരിപാടികളോടുകൂടി പുതുവര്‍ഷത്തിലേക്ക് അഗ്നിച്ചിറകുകള്‍ ആയി മുന്നേറുവാന്‍ വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കുട്ടികള്‍ തയ്യാറായി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ സക്കറിയാസ് ജേക്കബ് കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!