Thodupuzha

ഭൂവിഷയം: കേസ് നടത്തിയതില്‍ വീഴ്ചയെന്ന് എസ്. അശോകന്‍

തൊടുപുഴ: ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും ഹരിത ട്രിബ്യൂണലിലും നിലവിലുള്ള കേസുകള്‍ നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകന്‍ ആരോപിച്ചു. അമിക്കസ് ക്യൂറികളായി കോടതി നിയോഗിക്കുന്നവര്‍ ഏകപക്ഷീയമായി കപട പ്രകൃതി സ്‌നേഹികള്‍ക്കൊപ്പം കോടതികളെ തെറ്റിദ്ധരിപ്പിക്കുന്നത് പതിവായിരിക്കുന്നു. ഹൈറേഞ്ച് മേഖലയില്‍ കരഭൂമിക്ക് നാലേക്കര്‍വരെ പട്ടയം നല്‍കാന്‍ അധികാരപ്പെടുത്തുന്ന ചട്ടഭേദഗതി 24-12-2013 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വന്നകാര്യം സര്‍ക്കാരും അമിക്കസ് ക്യൂറിയും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. പതിച്ചു കൊടുക്കാവുന്ന ലിസ്റ്റില്‍പ്പെടുത്താതെ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത് സര്‍ക്കാരിന്റെ വീഴ്ചയാണ്. ഇക്കാര്യത്തിലും സര്‍ക്കാരിന് വേണ്ടത്ര ജാഗ്രത ഉണ്ടായില്ല. സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റക്കാര്‍ക്ക് പട്ടയം കൊടുക്കുന്നത് നിയമവിരുദ്ധമാണെന്ന കോടതിയുടെ കണ്ടെത്തല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും. ഹൈക്കോടതി വിധിയുടെ മറവില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നല്‍കുന്നത് നിര്‍ത്തി വയ്ക്കരുതെന്നും വിധി അസ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

 

Related Articles

Back to top button
error: Content is protected !!