ChuttuvattomThodupuzha

ഭൂപതിവ് നിയമ ഭേദഗതി ; നിയമം മാറ്റേണ്ടതില്ലെന്ന അഭിപ്രായം അങ്ങേയറ്റം വേദനാജനകം : ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്‍

തൊടുപുഴ: ഭൂപതിവ് നിയമ ഭേദഗതി, നിയമസഭ ഒരു തര്‍ക്കവുമില്ലാതെ ഏകകണ്ഠമായി പാസാക്കിയശേഷം നിയമം മാറ്റേണ്ടതില്ലെന്നും കേവലം ചട്ടം ഭേദഗതി ചെയ്താല്‍ മതിയായിരുന്നു എന്നും ചില യുഡിഎഫ് നേതാക്കള്‍ പ്രസ്താവിക്കുന്നത് അങ്ങേയറ്റം വേദനാജനകമാണെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ പ്രഗല്‍ഭരായ നിയമവിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് ചട്ടഭേദഗതിക്കു പ്രകാരം 64 ലേയും 93 ലേയും ഭൂപതിവ് നിയമം സമഗ്രമായി മാറ്റാന്‍ സര്‍ക്കാര്‍ തുനിഞ്ഞത്. നിയമസഭയില്‍ ചട്ടഭേദഗതി മാത്രം മതിയെന്ന് ഒരാള്‍ പോലും അഭിപ്രായം പറഞ്ഞതുമില്ല. ഒടുവില്‍ തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ ഗവര്‍ണര്‍ ഒപ്പിട്ട് നടപടികളിലേക്കു കടക്കുമെന്നായപ്പോള്‍ ഈ പ്രശ്നം ഒരിക്കലും പരിഹരിക്കാതെ സങ്കീര്‍ണമാകണമെന്ന ചിന്തയാണ് ഇത്തരം പ്രസ്താവനകള്‍ക്കു പിന്നിലെന്ന് ജോര്‍ജ് അഗസ്റ്റിന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!