ChuttuvattomThodupuzha

മൂലമറ്റത്തെ ഉരുള്‍പൊട്ടല്‍: ആറുകളും തോടുകളും മണല്‍ വന്ന് നിറഞ്ഞു

മൂലമറ്റം: ഉരുള്‍പൊട്ടലുണ്ടായി ആറുകളും തോടുകളും ഓടകളുമെല്ലാം മണല്‍ വന്ന് നിറഞ്ഞു. ഓടകളിലൂടെ ഒഴുകേണ്ട വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ആറുകളും തോടുകളും കരകവിഞ്ഞൊഴുകിയത്തിന്റെ പ്രധാന കാരണം മണല്‍ വന്ന് നിറഞ്ഞതാണ്. മൂലമറ്റം താഴ്വാരം കോളനിയില്‍ വെള്ളം കയറി റോഡ് നിറയെ മണലായി. സര്‍ക്കാര്‍ അടിയന്തിരമായി ആറുകളിലേയും തോട്ടുകളിലേയും മണല്‍ വാരാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പഞ്ചായത്തുകള്‍ വരുമാനമുണ്ടാക്കാനും നാട്ടില്‍ വെള്ളപ്പൊക്കമുണ്ടാകാതിരിക്കാനും വലിയ വില കൊടുത്ത് പാറപൊടി വാങ്ങാതെ തനി മണല്‍ ഉപയോഗിച്ച് സര്‍ക്കാരിന്റെ പണികള്‍ നടത്താനും എല്ലാം സൗകര്യപ്രദമാകും.

ഇപ്പോള്‍ സര്‍ക്കാര്‍ പണികള്‍ക്കും കെട്ടിടം പണികള്‍ക്കൊന്നും തനി മണല്‍ ഉപയോഗിക്കാറില്ല. എല്ലായിടത്തും പാറ മണലും പൊടിയുമാണ് ഉപയോഗിക്കുന്നത്. അതും വലിയ വിലകൊടുത്ത് വാങ്ങി. മുഴുവന്‍ ആറുകളും തോടുകളും ഡാമുകള്‍ വരെ മണല്‍ വന്ന് നിറഞ്ഞ് കിടക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആറുകളിലേലും തോടുകളിലേയും മണല്‍ ലേലം ചെയ്ത് വാരിക്കൊണ്ടിരുന്നതാണ്. വര്‍ഷങ്ങളായി അത് നിര്‍ത്തി വച്ചു. അതുകൊണ്ട് തന്നെ പുഴകളില്‍ മണല്‍ നിറഞ്ഞ് കിടക്കുകയാണ്. മഴ കൂടുമ്പോള്‍ വീടുകളില്‍ വെള്ളം കയറാനും കൃഷിനാശം ഉണ്ടാകാനുമെല്ലാം കാരണവുമാകുന്നു. എത്രയും നേരത്തേ പുഴകളിലെ മണല്‍ വാരാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു

 

Related Articles

Back to top button
error: Content is protected !!