ChuttuvattomThodupuzha

എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന്

തൊടുപുഴ : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന്റെ വിജയക്കുതിപ്പിന് കരുത്തേകാന്‍ തൊടുപഴ മണ്ഡലം കണ്‍വന്‍ഷന്‍ ശനിയാഴ്ച നടക്കും. വൈകിട്ട് 4ന് വെങ്ങല്ലൂര്‍ ഷെരോണ്‍ കള്‍ച്ചറല്‍ സെന്ററില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. 2014 മുതല്‍ 19 വരെ എം.പിയായിരുന്നപ്പോള്‍ ജോയ്സ് ജോര്‍ജ് 4500 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇടുക്കി മണ്ഡലത്തില്‍ നടത്തിയത്. സാധാരണക്കാരെയും തൊഴിലാളികളെയും ചേര്‍ത്തുപിടിച്ച് മന്നേറുന്ന സ്ഥാനാര്‍ത്ഥിക്ക് ഐക്യദാര്‍ഢ്യമായി കണ്‍വന്‍ഷനില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. എല്‍ഡിഎഫ് നേതാക്കളായ കെ.കെ. ജയചന്ദ്രന്‍, കെ. സലിംകുമാര്‍, പ്രൊഫ. കെ.ഐ. ആന്റണി, ജോര്‍ജ് അഗസ്റ്റിന്‍, പോള്‍സണ്‍ മാത്യു, കെ.എം.ജബ്ബാര്‍, അനില്‍ കൂവപ്ലായ്ക്കല്‍, പി.എം. അസീസ്, കെ.എം. റോയ്, സി. ജയകൃഷ്ണന്‍, എം.എ. ജോസഫ് എന്നിവര്‍ പ്രസംഗിക്കും.

 

Related Articles

Back to top button
error: Content is protected !!