ChuttuvattomThodupuzha

മതേതരത്വം നിലനിര്‍ത്താന്‍ എല്‍ഡിഎഫ് ജയിച്ച് വരണം : കേരള കോണ്‍ഗ്രസ് (ബി)

തൊടുപുഴ : മതേതരത്വം കാത്തു സംരക്ഷിക്കാന്‍ എല്‍ഡിഎഫ് ജയിച്ച് വരണമെന്ന് കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മാത്യു. ഏഴല്ലൂര്‍ മേഖല കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് എപ്പോള്‍ എല്ലാവര്‍ഗീയ ശക്തികള്‍ തലയുയര്‍ത്തിയിട്ടുണ്ടോ അപ്പോള്‍ എല്ലാം അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളത് ഇടതുപക്ഷമാണ്. ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ബിജെപി,ആര്‍എസ്എസ് ശ്രമിക്കുമ്പോള്‍ അതിനെതിരെ ശക്തമായി നിലപാട് എടുത്തു കൊണ്ട് മുന്നോട്ടു പോകുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ഇടതുപക്ഷം. രാജ്യത്തെ ഭിന്നിച്ചു ഭരിക്കാനുള്ള ബിജെപിയുടെ അജണ്ട തകര്‍ക്കുവാന്‍ ജോയ്സ് ജോര്‍ജ് ജയിച്ചു വരേണ്ടത് ആവശ്യമാണെന്നും പോള്‍സണ്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!