Thodupuzha

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക; നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് തൊടുപുഴയില്‍ കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ സംഘടനകള്‍ അവകാശ ദിനം ആചരിച്ചു

തൊടുപുഴ : പിഎഫ്ആര്‍ഡിഎ പിന്‍വലിക്കുക;പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സര്‍വീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ അടിയന്തരമായി നികത്തുക.സ്ഥിര തസ്തികളില്‍ ജോലി ചെയ്യുന്ന കരാര്‍ ദിവസ വേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക,ട്രേഡ് യൂണിയന്‍ ജനാധിപത്യ അവകാശങ്ങള്‍ ഉറപ്പുവരുത്തുക, എന്‍ എഫ് പി ഇ, എ ഐ പി ഇ യു,ക്ലാസ് തേര്‍ഡ്, ഐ എസ് ആര്‍ ഒ എസ് എ എന്നീ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിന്‍വലിക്കുക, ദേശീയ വിദ്യാഭ്യാസം നയം-2020 ഉപേക്ഷിക്കുക, ആശ്രിത നിയമന വ്യവസ്ഥയിലെ തടസ്സങ്ങളും നിയന്ത്രണങ്ങളും നീക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ സംഘടനകള്‍ അഖിലേന്ത്യ അവകാശ ദിനം ആചരിച്ചു. അവകാശ ദിനാചരണത്തിന്റെ ഭാഗമായി എഫ്എസ്ഇടിഒയുടെയും കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്‌സിന്റെയും നേതൃത്വത്തില്‍ ഇടുക്കി സിവില്‍ സ്റ്റേഷനില്‍ പ്രകടനം നടത്തി.തുടര്‍ന്ന് ചേര്‍ന്ന യോഗം എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ ഉദ്ഘാടനം ചെയ്തു.കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ടി ഡി ജോസ്,എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് കെ ആര്‍ ഷാജിമോന്‍,കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം പി എം ഫിറോസ്, എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി സി എസ് മഹേഷ്,കെജിഒഎ ജില്ലാ സെക്രട്ടറി റോബിന്‍സണ്‍ പി ജോസ്,എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!