ChuttuvattomThodupuzha

ന്യൂമാൻ കോളേജിൽ ലീഗൽ ഗാർഡിയൻഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

തൊടുപുഴ: തൊടുപുഴ നിയോജക മണ്ഡലത്തിലെ മുനിസിപ്പാലാറ്റിയിലെയും പഞ്ചായത്തുകളിലെയും കൂടാതെ കുടയത്തൂർ അറക്കുളം എന്നീ പഞ്ചായത്തുകളിലെയും 18 വയസ്സിനു മുകളിൽ പ്രായമുള്ള ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി ലീഗൽ ഗാർഡിയൻഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന ക്യാമ്പ് ന​ഗ​രസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. പരിവാർ ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൽ.എൽ.സി മെമ്പർ ചാക്കോച്ചൻ മുഖ്യപ്രഭാഷണം നടത്തി. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്, കോളേജ് ബർസാർ ഫാ. ബെൻസൺ ആന്റണി, പരിവാർ ഇടുക്കി ജില്ലാ സെക്രട്ടറി ബി. സജിത്കുമാർ, ജെസിഐ പ്രസിഡന്റ് അഭിജിത് പരമേശ്വർ എന്നിവർ പ്രസം​ഗിച്ചു. കൂടാതെ ഇരുന്നൂറോളം രക്ഷിതാക്കളും ക്യാമ്പിൽ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!