ChuttuvattomThodupuzha

ലെന്‍സ്ഫെഡ് ധര്‍ണ ഇന്ന്

തൊടുപുഴ : കുടുംബശ്രീ ഫെസിലിറ്റേഷന്‍ സെന്ററുകളെ കെട്ടിടനിര്‍മ്മാണാനുമതിക്ക് വേണ്ട പ്ലാന്‍ വരയ്ക്കുന്ന കേന്ദ്രങ്ങളാക്കുന്നതിനെതിരെ എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലെന്‍സ്ഫെഡ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ നഗരസഭയുടെ മുന്നില്‍ ഇന്ന് ധര്‍ണ നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 500 എന്‍ജിനിയര്‍മാര്‍ ധര്‍ണയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10.30ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്യും. ലെന്‍സ്ഫെഡ് ജില്ലാ പ്രസിഡന്റ് പി.എന്‍. ശശികുമാര്‍ അധ്യക്ഷത വഹിക്കും.

സംസ്ഥാന വൈസ് പ്രസിഡന്റ് ബിജോ മുരളി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ബി. അനില്‍കുമാര്‍, സംസ്ഥാന സമിതി അംഗം അഗസ്റ്റിന്‍ ജോസഫ്, ലെന്‍സ്ഫെഡ് ജില്ലാ സെക്രട്ടറി സുബിന്‍ ബെന്നി, ജില്ലാ ട്രഷറര്‍ രാജേഷ് എസ്, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ജോണ്‍ എന്നിവര്‍ പ്രസംഗിക്കും. എം- പാനല്‍ ചെയ്ത ലൈസന്‍സികള്‍ കുറവാണെങ്കില്‍ റഗുലര്‍ ലൈസന്‍സികള്‍ക്ക് എല്ലാവിധ പ്ലാന്‍ വരക്കാനുള്ള അനുവാദം നല്‍കുന്നതിന് പകരം കുടുംബശ്രീകളെ ആശ്രയിക്കുന്നത് ഈ മേഖലയുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഇല്ലാതാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!