ChuttuvattomThodupuzha

ഗ്രന്ഥശാല സംരക്ഷണ സദസ്സ്;സംഘാടക സമിതി രൂപീകരിച്ചു

കാഞ്ഞാർ: സമകാലിക ഭരണകൂട വെല്ലുവിളികൾ വായനയെയും ഗ്രന്ഥശാലകളെയും തേടിവരുന്ന സന്ദർഭത്തിൽ ഗ്രന്ഥശാല സംരക്ഷണ സദസ്സ് സംഘടിപ്പിക്കുന്നു. ലൈബ്രറികൾ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ നടത്തുന്ന ആസൂത്രിത നീക്കം ലോകത്തിലും രാജ്യത്തും വൻ വ്യവസായമായി മാറിയിട്ടുള്ള പുസ്തകപ്രസാദനംത്തിനും അച്ചടി മാധ്യമങ്ങൾക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കും. വായനാശീലം വർധിപ്പിക്കുന്നതിനും ഗ്രന്ഥശാല പ്രവർത്തനം സജീവമാകുന്നതിനുമായി സംസ്ഥാന ഗ്രന്ഥശാല കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല സംരക്ഷണ സദസ് സംസ്ഥാനത്തെ മുഴുവൻ താലൂക്ക് കേന്ദ്രങ്ങളിലും സംഘടിപ്പിക്കും. സെപ്റ്റംബർ 22ന് കാഞ്ഞാർ ടൗണിൽ സംഘടിപ്പിക്കുന്ന സദസ്സ് വിജയിപ്പിക്കുന്നതിനായി കാഞ്ഞാർ പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം കെ പുരഷോത്തമന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

താലൂക്ക് എക്‌സിക്യൂട്ടീവ് അംഗമായ എ സരേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. സദസ്സിന്റെ വിജയത്തിനായി 51 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. സംഘാടകസമിതി ചെയർമാനായി എ സരേഷ് കുമാറിനെയും മുഹമ്മദ് ഹനീഫയെ കൺവീനറായും തെരഞ്ഞെടുത്തു. 22ന് സദസ് സംഘടിപ്പിക്കുന്ന സ​ദസ്സ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഐ ജില്ലാ കൗൺസിലംഗവുമായ ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ എം ബാബു മുഖ്യപ്രഭാഷണം നടത്തും. ജോർജ് അഗസ്റ്റിൻ,പി കെ സുകുമാരൻ,കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ,മെമ്പർ എൻ ജെ ജോസഫ് എന്നിവർ പ്രസം​ഗിക്കും.

Related Articles

Back to top button
error: Content is protected !!