Thodupuzha

ഇടുക്കി ജില്ലയിലെ പ്രകൃതിദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ ഗ്രന്ഥശാലാ പ്രവർത്തകർ രംഗത്തിറങ്ങണം

തൊടുപുഴ : ഇടുക്കി ജില്ലയിലെ ഗ്രന്ഥശാലാ പ്രവർത്തകർക്കു വേണ്ടി തൊടുപുഴ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന നേതൃത്വ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ടു് ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ. മധു അഭ്യർത്ഥിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ദൂരത ബാധിതരെ സഹായിക്കുന്നതിലും മുന്നിട്ടിറങ്ങിയ ഗ്രന്ഥശാലാ പ്രവർത്തകരെ അനുമോദിക്കുകയും സാംസ്കാരികരംഗത്തെ പ്രവർത്തനം ഊർജ്ജസ്വലമാക്കുവാനും സെക്രട്ടറി അഭ്യർത്ഥിച്ചു. യോഗത്തിൽ സംസ്ഥാന എക്ക്സിക്യൂട്ടീവ് അംഗം കെ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ ഭരണ സമിതിയും കാലോചിതമായ പ്രവർത്തനങ്ങളും എന്ന വിഷയം എറണാകുളം ജില്ലാ സെക്രട്ടറി എം.ആർ സുരേന്ദ്രം പ്രന്ഥശാല പ്രസ്ഥാനത്തിന്റെ ചരിത്രം, ഗ്രന്ഥശാല പരിശോധന എന്ന വിഷയം സംബന്ധിച്ച് എസ്.ജി ഗോപിനാഥനും ക്ലാസ്സെടുത്തു. ജില്ലാ സെക്രട്ടറി ഇ.ജി. സത്യൻ സ്വാഗതവും പി.കെ.സുകുമാരൻ കൃതജ്ഞതയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!