ChuttuvattomThodupuzha

ബൈക്കിന്റെ ഹെഡ് ലൈറ്റില്‍ നിന്നും വെളിച്ചമടിച്ചു; നടുറോഡില്‍ യുവാക്കാൾ തമ്മിൽ സംഘർഷം

തൊടുപുഴ: യുവാവിന്റെ മുഖത്തേക്ക് ബൈക്കിന്റെ ഹൈഡ് ലൈറ്റില്‍ നിന്നുള്ള വെളിച്ചമടിച്ചതിന് നടുറോഡില്‍ യുവാക്കളുടെ കൂട്ടയടി. കഴിഞ്ഞ ദിവസം രാത്രി 11ഓടെ കാരിക്കോടിന് സമീപം രണ്ടുപാലത്താണ് രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയത്. കാരിക്കോട് കുന്നം റോഡില്‍ 15 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. യുവാക്കള്‍ റോഡില്‍ ഏറ്റുമുട്ടിയത് തടയാന്‍ സ്ത്രീകള്‍ അടക്കമുള്ള ബന്ധുക്കള്‍ ഓടി എത്തിയതോടെ രംഗം കൂടുതല്‍ കലുശിതമായി. രണ്ട് സംഘമായി തിരിഞ്ഞ് നിരവധി തവണ ഇവര്‍ ഏറ്റുമുട്ടി. ഏറെ പണിപ്പെട്ടാണ് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പ്രശ്‌നം പരിഹരിച്ചത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി.

സമീപത്തെ ഒരാളുടെ വീടിനും വാഹനത്തിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഇരുകൂട്ടരുടേയും പരാതിയില്‍ കേസെടുത്തതായി തൊടുപുഴ എസ്എച്ച്ഒ സുമേഷ് സുധാകരന്‍ പറഞ്ഞു. പ്രദേശത്തെ പാലത്തിലും കടത്തിണ്ണയിലും യുവാക്കള്‍ പല സംഘങ്ങളായി തമ്പടിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇത്തരത്തില്‍ ഇവിടെ കൂട്ടം കൂടി ഇരിക്കരുതെന്ന് ഇവരുടെ രക്ഷിതാക്കളടക്കം പലപ്പോഴും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. സമീപത്ത് വീടുകള്‍ അടക്കമുള്ളതിനാല്‍ ഇവര്‍ക്കും രാത്രി വൈകിയുള്ള ഈ ഇരുപ്പ് പലപ്പോഴും ഭീഷണിയാണ്. ഇത്തരത്തില്‍ ഇരുന്ന ഒരു യുവാവിന്റെ മുഖത്തേക്ക് മറുപക്ഷത്തുള്ളയാള്‍ ബൈക്കിലെത്തി വെളിച്ചമടിച്ചു. ഇത് ചോദ്യം ചെയ്തുണ്ടായ തര്‍ക്കമാണ് വലിയ അടിപിടിയിലേക്ക് എത്തിയത്. സംഘർഷത്തിൽ നിരവധി പേര്‍ക്ക് സാരമായി പരിക്കുമേറ്റു.

Related Articles

Back to top button
error: Content is protected !!