ChuttuvattomThodupuzha

ലിറ്റില്‍ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ് സമാപിച്ചു

തൊടുപുഴ: മുതലക്കോടത്ത് നടന്ന തൊടുപുഴ സബ് ജില്ലയുടെ ലിറ്റില്‍ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ് സമാപിച്ചു. ആനിമേഷന്‍, പ്രോഗ്രാമിങ്, ബ്ലോക്ക് കോഡിങ്, പൈത്തന്‍ കോഡിങ്, വീഡിയോ എഡിറ്റിങ് തുടങ്ങിയ നൂതന സാങ്കേതിക രംഗങ്ങളിലെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള പരിശീലനമാണ് ക്യാമ്പില്‍ നല്‍കിയത്. തൊടുപുഴ സബ് ജില്ലയിലെ അധ്യാപകരായ ഗിരീഷ് കുമാര്‍ , ദിപു വി, ജോസഫ് നോബി,രശ്മി എന്‍, ദീപ എസ് എന്നിവര്‍ ക്യാമ്പില്‍ ക്ലാസുകള്‍ നയിച്ചു. കൈറ്റ് മാസ്റ്റര്‍ ട്രയിനര്‍മാരായ രശ്മി എം രാജ്, ജോസഫ് മാത്യു, നസീമ സി.എസ്. എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. സബ് ജില്ലയിലെ 16 വിദ്യാലയങ്ങളില്‍ നിന്നായി 107കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച 10 കുട്ടികളെ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.

 

Related Articles

Back to top button
error: Content is protected !!