ChuttuvattomThodupuzha

അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാണത്തിനെതിരെ നടപടി സ്വീകരിക്കണം : ഒളമറ്റം പെരുക്കോണി റസിഡന്റ്സ് അസോസിയേഷന്‍

തൊടുപുഴ : നിരവധി കുടുംബങ്ങളുടെ നടപ്പുവഴി തടസപ്പെടുത്തി സ്വകാര്യവ്യക്തി നടത്തി വരുന്ന അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാണത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഒളമറ്റം പെരുക്കോണി റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍. പ്രദേശവാസികള്‍ കുടിവെള്ളം എടുക്കാനും മറ്റുമായി ഉപയോഗിച്ചിരുന്ന നടപ്പുവഴിയാണ് സ്വകാര്യ വ്യക്തി കൈവശപ്പെടുത്തി ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിച്ചത്. റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വഴി കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍ ഇദ്ദേഹം കോടതിയെ സമീപിച്ചെങ്കിലും ഇത് കോടതി തള്ളി. ഇത് മറച്ചു വച്ച് നഗരസഭ അധികൃതരെ സ്വാധീനിച്ച് ഫ്‌ളാറ്റ് നിര്‍മാണത്തിനായി പെര്‍മിറ്റ് നേടിയെടുത്തു. പിന്നീട് ഇദ്ദേഹം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഇതും തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്.

ഇതിനിടെ നിയമപരമായ സുരക്ഷാ സംവിധാനങ്ങള്‍ സ്വീകരിക്കാതെ നഗരസഭ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഫ്‌ളാറ്റ് നിര്‍മ്മാണം നടത്തി വരികയാണ്. ഇതിനെതിരെ നഗരസഭ, വിജിലന്‍സ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. അതിനാല്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിനെതിരെയും ഇതിനു കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 24ന് വൈകിട്ട് 5ന് പെരുക്കോണിയില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ട്രാക്ക് പ്രസിഡന്റ് ടി.എം. ശശി ഉദ്ഘാടനം ചെയ്യും.

 

Related Articles

Back to top button
error: Content is protected !!