ChuttuvattomThodupuzha

ആനക്കയം – ഇഞ്ചിയാനി- ആലക്കോട്-തൊടുപുഴ ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന് പ്രദേശവാസികള്‍

ആലക്കോട് : ആനക്കയം – ഇഞ്ചിയാനി വഴി ആലക്കോടെത്തി – തൊടുപുഴയില്‍ എത്തിചേരുന്ന വിധത്തില്‍ ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന് ആനക്കയം, പെരും കൊഴുപ്പ്, തലയനാട്, അഞ്ചിരി , ഇഞ്ചിയാനി പ്രദേശവാസികള്‍. ആലക്കോട് പഞ്ചായത്തിലെ 6,7,8,9,10 എന്നി വാര്‍ഡുകളിലെ നിവാസികള്‍ ബസ് സര്‍വ്വീസ് ഇല്ലാത്തതു മൂലം ദുരിത്തിലാണെന്നും ആലക്കോടുള്ള പഞ്ചായത്ത് ഓഫീസ്, ബ്ലോക്ക് ഓഫീസ്, ഹെല്‍ത്ത് സെന്റര്‍, കൃഷിഭവന്‍, മൃഗാശുപത്രി, സഹകരണ ബാങ്ക്, വൈദ്യുതി ഓഫീസ് എന്നിവിടങ്ങളിലേക്കെത്തിച്ചേരാന്‍ സ്വകാര്യ വാഹനങ്ങളും ടാക്‌സി വാഹനങ്ങളും ഉപയോഗിക്കേണ്ട സാഹചര്യമാണെന്നും പ്രദേശവാസികള്‍ പറയുന്നു. ഇതിന് പരിഹാരമായി രാവിലെയും വൈകിട്ടും ബസ് സര്‍വ്വീസ് നടത്തണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണെന്നും നവകേരള സദസിലടക്കം പരാതി സമര്‍പ്പിച്ചിട്ടും ഫലമുണ്ടായില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. ബസ് സര്‍വ്വീസ് ഉടനാരംഭിച്ച് ജനങ്ങളുടെ ദുരിതാവസ്ഥ നീക്കണമെന്ന് സര്‍ക്കാരിനോടും ഗതാഗത മന്ത്രിയോടും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!