ChuttuvattomThodupuzha

ലോക്സഭാ തെരഞ്ഞെടുപ്പ് : ഇടത് സ്ഥാനാര്‍ത്ഥിയുടെ പരാജയം ഭരണവിരുദ്ധ വികാരം മൂലമെന്ന് സിപിഐ

തൊടുപുഴ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയുടെ പരാജയം ഭരണവിരുദ്ധ വികാരം മൂലമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ ശിവരാമന്‍. തെരഞ്ഞെടുപ്പ് പരാജയം ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ പരാജയമായിട്ടാണ് കാണുന്നത്. ഇടുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനം നിരാശരാണ്. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതും വിലക്കയറ്റം തടയാന്‍ വിപണയില്‍ ഇടപെടല്‍ നടത്താന്‍ കഴിയാത്തതും ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന അഴിമതി എന്നിവയും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ഈ ഗവണ്‍മെന്റില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ലഭിക്കുന്നില്ല എന്ന വികാരമുണ്ട്. തൃശൂരിലെ ബി.ജെ.പിയുടെ വിജയത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണ്. ഇടുക്കിയിലെ പരാജയം അപ്രതീക്ഷിതമാണ്. പരാജയം പരിശോധിക്കും. എം.എം മണിയുടെയും വാഴൂര്‍ സോമന്റെയും മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നതായും കെ.കെ ശിവരാമന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!