ChuttuvattompoliticsThodupuzha

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ഫോറം ഫോര്‍ ഡെമോക്രസി സംഘടന യുഡിഎഫിന് പിന്തുണ നല്‍കും

തൊടുപുഴ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫോറം ഫോര്‍ ഡെമോക്രസി എന്ന സംഘടന യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും , സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫും തമ്മിലാണ് മുഖ്യമത്സരം നടക്കുന്നത്. ആര്‍എസ്എസ്- ബിജെപി ശക്തികള്‍ മൂന്നാം സ്ഥാനത്ത് മാത്രമാണ്. ഇന്ത്യന്‍ ഭരണഘടനയും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യമുള്ളതും ഇപ്പോഴും ഇതിനു വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നതുമായ പ്രസ്ഥാനം യുഡിഎഫാണ്.

ഇന്ത്യാ മുന്നണിയിലെ ജനാധിപത്യ മതേതര കക്ഷികള്‍ നേടുന്ന സീറ്റുകളുടെ എണ്ണത്തെ ആശ്രയിച്ചാണ് കേന്ദ്രത്തില്‍ ഒരു മതനിരപേക്ഷ ജനാധിപത്യ സര്‍ക്കാരിന്റെ രൂപീകരണം നടക്കുക. അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്ന് യുഡിഎഫിന് കിട്ടുന്ന സീറ്റുകള്‍ വളരെ നിര്‍ണ്ണായകമാണ്. ഇക്കാരണം കൊണ്ട് ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് പിന്തുണയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് പിന്തുണ നല്‍കാന്‍ ഫോറം ഫോര്‍ ഡെമോക്രസി തീരുമാനിച്ചെന്നും ഇതിനായി 19ന് തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ ഫോറം ഫോര്‍ ഡെമോക്രസിയുടെ നേതൃത്വത്തില്‍ ബോധവത്കരണ ഉപവാസസത്യാഗ്രഹം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!