Local LiveMoolammattam

മൈലാടിയില്‍ അപകടം തുടര്‍ക്കഥ : നിര്‍മ്മാണപ്പിഴവെന്ന് ആക്ഷേപം

മൂലമറ്റം : കലുങ്ക് നിര്‍മ്മാണത്തിലെ അപാകത മൂലം തൊടുപുഴ -പുളിയന്‍മല സംസ്ഥാനപാതയിലെ മൈലാടിയില്‍ അപകടം പതിവാകുന്നു. ഇന്നലെ രാവിലെ 8.30 ഓടെ തൊടുപുഴയില്‍നിന്നു കട്ടപ്പനയിലേക്കു പോയ സ്വകാര്യ ബസും ഇവിടെ അപകടത്തില്‍പ്പെട്ടു. മൈലാടിയില്‍ കലുങ്കിനോടു ചേര്‍ന്ന് ലോറിക്ക് വശം ചേര്‍ന്നു കൊടുക്കുന്നതിനിടെ ബസിന്റെ ഇടത് വശം കലുങ്കില്‍ ഇടിക്കുകയായിരുന്നു. തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായി. ബസിന്റെ മുന്‍വശം തകര്‍ന്നതിനാല്‍ സര്‍വീസും മുടങ്ങി. ഇടുക്കി പദ്ധതിക്കായി നിര്‍മിച്ച ഇടുക്കി റോഡില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിര്‍മ്മിച്ച കലുങ്കുകള്‍ ഒന്നും പിന്നീട് അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. കൂടാതെ റോഡിനു വീതി കൂടിയതനുസരിച്ച് കലുങ്കുകള്‍ പുനര്‍ നിര്‍മ്മിക്കാതിരുന്നതിനാല്‍ പലയിടത്തും ആവശ്യമായ വീതിയില്ല.

 

Related Articles

Back to top button
error: Content is protected !!