ChuttuvattomThodupuzha

മജ്‌ലിസുന്നൂര്‍ വാര്‍ഷിക സമ്മേളനം നടത്തി

പെരുമ്പിള്ളിച്ചിറ :മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ എല്ലാ മാസവും നടത്തപ്പെടുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന്റെ വാര്‍ഷിക സമ്മേളനം നടത്തി.ജമാഅത്ത് പ്രസിഡന്റ് സുലൈമാന്‍ വെട്ടിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തിന് മജ്‌ലിസുന്നൂര്‍ സംസ്ഥാന അമീറും കോഴിക്കോട് ഖാളിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥനാ സദസ്സിന് നേതൃത്വം നല്‍കി .
സംസ്ഥാന ന്യൂനപക്ഷ വിദ്യാഭ്യാസ സമിതിയുടെ ഡോ. അര്‍ജുന്‍ സിംഗ് പുരസ്‌കാര ജേതാവ് അല്‍ അസ്ഹര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മൂസ ഹാജിയെ ചടങ്ങില്‍ ആദരിച്ചു.
തൊടുപുഴ മേഖലയിലെ മഹല്ലുകളിലെ ബഹു. ഇമാമുമാരായ സമീര്‍ ഹുദവി പെരുമ്പിള്ളിച്ചിറ, കെ.ഇ മുഹമ്മദ് മുസ്ലിയാര്‍ ,അബ്ദുല്‍ കബീര്‍ റഷാദി മാര്‍ത്തോമ്മ, ജലീല്‍ ഫൈസി പട്ടയം കവല, റഫീഖ് ബാഖവി പഴേരി, ഷാജഹാന്‍ മൗലവി,അബ്ദുല്‍ ലത്തീഫ് ബാഖവി ഇളംദേശം ,ബഷീര്‍ ബാഖവി കലയന്താനി, അനസ് അല്‍ ഹാദി ഏഴല്ലൂര്‍,അബ്ദുറഹ്‌മാന്‍ സഅദി പഴുക്കാകുളം,സെയ്ത് മുഹമ്മദ് സഅദി പാലമല , മുഹമ്മദ് ഫൈസി,ജമാഅത്ത് സെക്രട്ടറി സി.എസ് ഷെമീര്‍ എന്നിവര്‍ പ്രാര്‍ത്ഥനാ സദസ്സില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!