Thodupuzha

മലങ്കര ചര്‍ച്ച് ബില്‍ 2020: ഒപ്പുശേഖരണം നടത്തി

 

തൊടുപുഴ: നൂറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന യാക്കോബായ ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കം ശാശ്വതമായി പരിഹരിക്കുന്നതിനും പള്ളികളിലും പൊതു സമൂഹത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കി ശാശ്വത സമാധാനം നിലനിര്‍ത്തുന്നതിനും ഉതകുന്ന വിധത്തില്‍ റിട്ടയേഡ് ജസ്റ്റിസ് കെ.റ്റി തോമസ് കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുള്ള മലങ്കര ചര്‍ച്ച് ബില്‍ 2020 പാസാക്കി നിയമ നിര്‍മ്മാണം നടത്തണമെന്ന് കേരളാ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടുകൊണ്ട് തൊടുപുഴ പൗരസ്ത്യാ സുവിശേഷ സമാജം സെന്റ് മേരീസ് യാക്കോബായ കോണ്‍ഗ്രിഗേഷന്‍ ഒപ്പ് ശേഖരണം നടത്തി . വികാരി ഫാ. തോമസ് മാളിയേക്കല്‍, ട്രസ്റ്റി ജയ്‌മോന്‍ മാര്‍ക്കോസ്, സെക്രട്ടറി പി.സി ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!