ChuttuvattomThodupuzha

മലങ്കര മഹാസംഗമം നാളെ

പെരുമറ്റം : മലങ്കര മഹാസംഗമം ബുധനാഴ്ച രാവിലെ 10.30 മുതല്‍ പെരുമറ്റം ഗ്രൗണ്ടില്‍ സംഘടിപ്പിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലങ്കര എസ്റ്റേറ്റില്‍ ജോലി ചെയ്യുകയും ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്നതുമായ ആളുകളെ ഒരുമിച്ച് ചേര്‍ക്കാനും പഴയകാല സ്നേഹവും ഒത്തൊരുമയും ഒരിക്കല്‍ കൂടി ഓര്‍മ്മിക്കാനും ലക്ഷ്യമിട്ടാണ് മഹാസംഗമം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും കഴിയുന്നവര്‍ മഹാസംഗമത്തില്‍
പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിന്ദു എം.കെ (9544683013), കുഞ്ഞുമുഹമ്മദ് (9747152646), അശോകന്‍ (9971543799).

 

Related Articles

Back to top button
error: Content is protected !!