ChuttuvattomThodupuzha

മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്രയ്ക്ക് ഇന്ന് തുടക്കം

തൊടുപുഴ : മോറാന്‍ മോര്‍ ഇഗ്‌നിത്തിയോസ് എലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ 92-ാമത് ഓര്‍മ്മപെരുന്നാളിന്റെ ഭാഗമായുള്ള മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്ര ഇന്നാരംഭിക്കും. 2.30 ന് അമയപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും ധൂപ പ്രാര്‍ത്ഥനയ്ക്കു ശേഷം യാത്ര പുറപ്പെട്ട് 3.30ന് ഉടുമ്പന്നൂര്‍ മോര്‍ ഇഗ്‌നാത്തിയോസ് സുവിശേഷാലയത്തില്‍ എത്തിച്ചേരും. 4ന് കരിമണ്ണൂര്‍ പൗരാവലിയുടെ സ്വീകരണമേറ്റുവാങ്ങി 7.30 ന് തൊടുപുഴ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ എത്തിച്ചേരും. തീര്‍ത്ഥ യാത്രയെ സ്വീകരിച്ച് ധൂപപ്രാര്‍ത്ഥനയ്ക്കും അത്താഴവിരുന്നിനും ശേഷം പള്ളിയങ്കണത്തില്‍ വിശ്രമിക്കും.ചൊവ്വാഴ്ച രാവിലെ 8 ന് തൊടുപുഴ സെന്റ്മേരീസ് പള്ളിയില്‍ നിന്നും യാത്ര പുറപ്പെട്ട് ചുങ്കം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലും 12.30 ന് വഴിത്തലയില്‍ പൗരസ്വീകരണം ഏറ്റുവാങ്ങി 1.30 ന് മാറിക സെന്റ് തോമസ് യാക്കോബായ പള്ളിയില്‍ എത്തിച്ചേരുമെന്ന് തീര്‍ത്ഥയാത്ര കണ്‍വീനര്‍ സാജന്‍ നെടിയശാല അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!