Local LiveVannappuram

മങ്കുഴിക്കാവ് ഭഗവതി ക്ഷേത്രം : കുംഭ ഭരണി മഹോത്സവത്തിന് നാളെ കൊടിയേറും

വണ്ണപ്പുറം : കാളിയാര്‍ ദര്‍ഭത്തൊട്ടി മങ്കുഴിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം 12 മുതല്‍ 16 വരെ നടക്കുമെന്ന് ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് സ്വപ്നകുമാര്‍ പി.എസ്, സെക്രട്ടറി കെ.ബി. ഷിബി എന്നിവര്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 5ന് നട തുറക്കല്‍ തുര്‍ന്ന് നിര്‍മാല്യ ദര്‍ശനം, 6ന് ഗണപതി ഹോമം, 7.30ന് വിശേഷാല്‍ പൂജകള്‍, 11ന് ഉച്ചപൂജ, വൈകിട്ട് 4.30ന് നട തുറക്കല്‍, 6.30ന് ദീപാരാധന എന്നിവ നടക്കും. 12ന് രാവിലെ 9ന് കൊടിക്കൂറ ഘോഷയാത്ര, 10ന് കൊടിയേറ്റ്, 10.30ന് മുഖച്ചാര്‍ത്ത് സമര്‍പ്പണം. 13, 14 തീയതികളില്‍ പതിവ് പൂജകള്‍. 15ന് രാവിലെ 9ന് കലംകരിക്കല്‍, വൈകിട്ട് 5ന് സര്‍വ്വൈശ്വര്യ പൂജ, 7.45ന് പ്രഭാഷണം, രാത്രി 10ന് നൃത്ത സന്ധ്യ, മോണോആക്ട്. 16ന് രാവിലെ 9ന് കലശപൂജ, 10ന് കലശാഭിഷേകം, വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര, 8ന് വിശേഷാല്‍ ദീപാരധന, 8.30ന് അത്താഴപൂജ, 9ന് മഹാപ്രസാദമൂട്ട്, 9.30ന് ഗാനമേള, 12ന് മംഗളപൂജ, കൊടിയറക്ക്.

Related Articles

Back to top button
error: Content is protected !!